തുടിക്കുന്ന ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു

തുടിക്കുന്ന ഹൃദയവുമായി കണ്ണൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ ആംബുലന്‍സ് സുരക്ഷിതമായി കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് കൊച്ചിയിലെ ആസ്റ്റര്‍ മിംസിലേയ്ക്കാണ് ഹൃദയം എയര്‍ ലിഫ്റ്റ് ചെയ്തത്. വാഹനാപകടത്തില്‍ ഉണ്ടായ പരിക്കിനെ തുടര്‍ന്ന് മസ്തിഷ്‌ക മരണത്തിന് കീഴടങ്ങിയ യുവാവിന്റെ ഹൃദയമാണ് കണ്ണൂരില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്.

ബൈക്കില്‍ ടിപ്പര്‍ ഇടിച്ച് അപകടത്തില്‍പ്പെട്ട കണ്ണൂര്‍ സ്വദേശി അര്‍ജുന്റെ ഹൃദയമാണ് കുടുംബം ദാനം ചെയ്യാന്‍ തയ്യാറായത്. മലപ്പുറം സ്വദേശിയായ 48കാരനാണ് സ്വീകര്‍ത്താവ്. അര്‍ജുന്റെ മരണം ഞായറാഴ്ച പുലര്‍ച്ചയോടെ സ്ഥിരീകരിച്ചിരുന്നു.