കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഒരുക്കുന്നതുമൂലമുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. സൗജന്യ യാത്ര മൂലമുള്ള നഷ്ടം ഒഴിവാക്കാന്‍ പ്രൈവറ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് യാത്രക്കാരില്‍ 65 ശതമാനവും സ്ത്രീകളാണ്. കെഎസ്ആര്‍ടിസി സൗജന്യം ഒരുക്കിയാല്‍ സ്വകാര്യ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകും. ഇതോടെ സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലാവുകയും ഈ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് ഫെഡറേഷന്റെ ആവശ്യം.

