സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാനുള്ള ദവളപത്രത്തിലെ ശുപാര്‍ശ സര്‍ക്കാര്‍ ഈ വര്‍ഷം നടപ്പിലാക്കില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷത്തെ സര്‍ക്കാര്‍ ബജറ്റില്‍നിന്നും ഈ വിഷയം ഒഴിവാക്കാനാണ് തീരുമാനം.
വിരമിക്കല്‍ പ്രായം കൂട്ടിയാല്‍ പ്രതിവര്‍ഷം ആറായിരം കോടിയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. രണ്ട് ശതമാനം ക്ഷാമബത്ത ഇപ്പോള്‍ കുടിശ്ശികയാണ്. അത് ബജറ്റില്‍ പ്രഖ്യാപിക്കും.

