സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പ് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21 മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.