നിയമസഭയില്‍ പൊതുജനത്തിന്റെ പങ്കാളിത്തവും ഉറപ്പുവരുത്താന്‍ നടപടികളുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം നിയമസഭയില്‍ ചോദിക്കാന്‍ അവസരം ഉണ്ടാക്കണം. ഇതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭയെ ജനകീയമാക്കാന്‍ നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്. 138 വര്‍ഷത്തെ ചരിത്രമുള്ള കേരള നിയമസഭയിലെ പുസ്തകശേഖരം ഓഡിയോ ബുക്കുകള്‍ ആക്കാനുള്ള ശ്രമവും നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

