സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്സ് പരീക്ഷാ നടപടികളില് റിവേഴ്സ് ഗിയറില് വാഹനം പിന്നോട്ട് എടുക്കുമ്പോള് റിവേഴ്സ് ക്യാമറ ഉപയോഗിക്കാമെന്ന സുപ്രധാന മാറ്റം നടപ്പിലാക്കി മോട്ടോര് വാഹന വകുപ്പ്. ലൈറ്റ് മോട്ടോര് വെഹിക്കിള് വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റിലാണ് പുതിയ മാറ്റം കൊണ്ടുവന്നത്.
പരീക്ഷയ്ക്ക് റിവേഴ്സ് ഗിയറിലിട്ട് വാഹനം പിന്നോട്ട് എടുക്കുമ്പോള് റിയര്വ്യൂ മിററുകളാണ് വാഹനത്തിന് പിന്നിലെ കാഴ്ചകള്ക്കായി ഡ്രൈവര് മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാല് വാഹനങ്ങളില് കാലക്രമേണ വന്ന പ്രധാന മാറ്റങ്ങളില് ഒന്നായ റിവേഴ്സ് ക്യാമറ, പരീക്ഷ നടപടികളുടെ ഭാഗമാക്കാന് കേന്ദ്ര സര്ക്കാര് തീരുമാനിച്ചതാണ് വഴിത്തിരിവായത്. കേന്ദ്ര മോട്ടോര് വാഹന നിയമത്തില് വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കാന് മോട്ടോര് വാഹന വകുപ്പ് തീരുമാനിച്ചത്.

