സത്യപ്രതിജ്ഞാ ചടങ്ങില്‍ ചട്ടം ലംഘിച്ച തിരുവനന്തപുരം മേയര്‍ക്ക് എതിരെ എല്‍ഡിഎഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഓഫീസില്‍ കടക്കാന്‍ ശ്രമിച്ച മേയറെ എല്‍ഡിഎഫ് തടഞ്ഞതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇരു കൂട്ടരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും പെട്ട് മേയറും മറ്റൊരു നേതാവായ വഞ്ചിയൂര്‍ ബാബുവും താഴെ വീണു. ഇതിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയതോടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

