സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത ഭാഗങ്ങള്‍ തിയേറ്ററില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ‘മോളിവുഡ് ടൈംസ്’ ചിത്രത്തിന്റെ നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിക് ഉസ്മാനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച് സെന്‍സര്‍ബോര്‍ഡ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
ചിത്രത്തിന്റെ സെന്‍സറിങിന്റെ സമയത്ത് സിനിമയില്‍ നിന്നും ചില അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്തിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഒഴിവാക്കിയ ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നതായാണ് ആക്ഷേപം. ഇത് പരിശോധിച്ച സെന്‍സര്‍ബോര്‍ഡ് പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

