2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചരണം ആരംഭിക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ മണ്ഡലങ്ങളില്‍ സജീവമാക്കാനാണ് തീരുമാനം. ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തിലെ ‘പ്രഭാരിമാരായി’ നിയമിക്കാനും തീരുമാനമായി.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കാനായത് വലിയ പ്രതീക്ഷയാണ് ബിജെപിക്ക് നല്‍കിയിരിക്കുന്നത്. വിജയ സാധ്യത പ്രതീക്ഷിച്ച പാലക്കാട് തോല്‍വി ഏറ്റുവാങ്ങിയത്, മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നേരത്തെതന്നെ സജീവമാകാതെ ഇരുന്നതിനാലാണെന്ന ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ബിജെപിയുടെ പുതിയ നീക്കം.

