കെഎസ്ആര്‍ടിസിയെ കൂകിവിളിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം വയനാട് കല്‍പ്പറ്റയില്‍

യാത്രക്കാരുടെ ക്ഷാമം ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന സമരത്തിനിടെ കെഎസ്ആര്‍ടിസി ബസിന് നേരെ കൂകിവിളി. സമരം തുടരുന്ന സമയത്ത് നിറയെ യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് കടന്നുപോയതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. വയനാട് കല്‍പ്പറ്റയിലാണ് സംഭവം.

സത്രീകള്‍ക്ക് സൗജന്യമൊരുക്കിയ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിമൂലം പ്രതിദിനം മൂവായിരം രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായാണ് സ്വകാര്യ ബസ് ഉടമകള്‍ ആരോപിക്കുന്നത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ പ്രെര്‍മിറ്റുകള്‍ അവസാനിപ്പിക്കേണ്ടിവരും എന്ന അവസ്ഥയിലാണ് സ്വകാര്യ ബസ് ഉടമകള്‍. വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പടിമുടക്ക് നടത്താനാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും തീരുമാനം.