മൂല്യനിര്‍ണയത്തില്‍ അഴിമതി ആരോപണം: ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് പി.എസ്.സി

പി.എസ്.സി മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് പരാതിയില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് പിഎസ്.സി തീരുമാനം. ആസൂത്രണ ബോര്‍ഡിലേയ്ക്കുള്ള പരീക്ഷയില്‍ തട്ടിപ്പ് നടന്നതായ ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.

നടപടികളുടെ ഭാഗമായി നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. പരാതി ഉന്നയിച്ച ഉദ്യോഗാര്‍ത്ഥിയുടെ ഉത്തരപേപ്പറില്‍ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് ഇട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍ക്കിടാത്ത പത്ത് ചോദ്യങ്ങളുടെയും മൂല്യനിര്‍ണയം നടത്താനും പി.എസ്.സി തീരുമാനിച്ചു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതികളും നിലവില്‍ പി.എസ്.സിയുടെയും സര്‍ക്കാരിന്റെയും മുന്നിലുണ്ട്.