ആലപ്പുഴ ഹരിപ്പാടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമായിരുന്നു എന്നാണ് നിഗമനം. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണുവിന്റെ ഇരു കൈകള്‍ക്കും കാലിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാര്‍ത്തികപ്പള്ളി വലിയ കുളങ്ങര ക്ഷേത്രഉത്സവത്തിന് ഇടയില്‍ അക്രമിസംഘം തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ നടന്ന ആക്രമണമെന്നാണ് സൂചന.

