തൃശൂരില്‍ സമരം ചെയ്യുന്ന രണ്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ 4000 രൂപ വീതം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി. മിനിമം വേജസ് ആക്ട് നടപ്പിലാക്കുന്നതുവരെ വര്‍ധനവ് തുടരാനാണ് മന്ത്രി കെ. മുരളീധരന് ആശുപത്രി മാനേജുമെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ മാനേജുമെന്റുകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തൃശൂര്‍ രൂപതയ്ക്ക് കീഴിലുള്ള രണ്ട് ആശുപത്രികളിലാണ് നഴ്സുമാര്‍ സമരം നടത്തുന്നത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെയേ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് മാനേജുമെന്റ് നിലപാട്.

