വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ നാലുപേരുടെ മൃതദേഹങ്ങള്‍കൂടി തിരച്ചില്‍ സംഘം കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ദുരന്തത്തില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നിര്‍മാണ കമ്പനിയിലെ ജീവനക്കാരായ അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ജെസിബി അടക്കം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അഞ്ഞുറോളം വരുന്ന സുരക്ഷാ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

