ഒന്നിലധികം വോട്ടര്‍ ഐഡികള്‍ കൈവശം വെച്ച പരാതിയില്‍ നടന് പ്രകാശ് രാജിന് ജാമ്യം അനുവദിച്ച് എസിജെഎം ബംളൂരു കോടതി. 2019ല്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ലഭിച്ച വാറന്റിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
തെലങ്കാന, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡികളാണ് പ്രകാശ് രാജിന്റെ പേരിലുള്ളത് എന്നായിരുന്നു പരാതി. തുടര്‍ന്ന് ഇലക്ഷന് കമ്മീഷന് ലഭിച്ച പരാതിയില്‍ ഹാജരാകാന്‍ പ്രകാശ് രാജിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടപടി അറസ്റ്റിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടന് ഹാജരാമി ജാമ്യത്തിന് അപേക്ഷിച്ചത്.

