കൊച്ചി മെട്രോ മാതൃകയില്‍ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും മെട്രോ സര്‍വ്വീസ് വരുന്നു. ഡല്‍ഹി മെട്രോ സമര്‍പ്പിച്ച പ്രവര്‍ത്തന രൂപരേഖ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. പരിശോധന പൂര്‍ത്തിയായാല്‍ രൂപരേഖ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് സമറപ്പിക്കും.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, തമ്പാനൂര്‍, സെക്രട്ടറിയേറ്റ്, പാളയം, പട്ടം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കാര്യവട്ടം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, ആക്കുളം, ചാക്ക, എന്നിവിടങ്ങളിലൂടെ ഈഞ്ചയ്ക്കലില്‍ അവസാനിക്കുന രീതിയിലാണ് റൂട്ട്. 31 കിലോമീറ്റര്‍ ആയിരിക്കും മെട്രോ സേവനത്തിന്റെ ദൈര്‍ഘ്യം. പ്രധാന കേന്ദ്രങ്ങളായ ടെക്നോപാര്‍ക്ക്, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന രീതിയില്‍ ആണ് റൂട്ട് നിര്‍ണയിച്ചിട്ടുള്ളത്.

