ഓണത്തിന് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍

ഓണത്തിന് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓണത്തോട് അനുബന്ധിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് 253 കോടി രൂപ അനുവദിച്ചു.

ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെത്തുടര്‍ന്നാണ് തുക അനുവദിച്ചത്. സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.