സ്ത്രികള്‍ക്കായുള്ള സൗജന്യ കെഎസ്ആര്‍ടിസി യാത്ര പ്രിയദര്‍ശിനി പദ്ധതി ഒന്നാം മാസം പിന്നിടുമ്പോള്‍ ചിലവ് 90 കോടിയെന്ന് കണക്കുകള്‍. 3 ലക്ഷം സ്ത്രീകളാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്. പദ്ധതി വന്‍ വിജയം ആകുമ്പോള്‍ സ്വകാര്യ ബസ് മേഖല തകര്‍ന്നടിഞ്ഞു.
പ്രതിദിനം 11 മുതല്‍ 12 ലക്ഷം സ്ത്രീകളാണ് പ്രിയദര്‍ശിനി പദ്ധതി പ്രയോജനപ്പെടുത്തിയത്. 3125 ഓര്‍ഡിനറി ബസ്സുകളാണ് സൗജന്യ യാത്രയ്ക്കായി നിരത്തിലോടുന്നത്. സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനംവരെ വര്‍ധനവുണ്ടായി എന്നാണ് വിലയിരുത്തല്‍. പദ്ധതി മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് കെഎസ്ആര്‍ടിസി എത്തിയിരിക്കുന്നത്.

