പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍. റിപബ്ലിക് ഓഫ് ബലൂചിസ്ഥാന്‍ എന്ന നാമകരണം സ്വീകരിച്ചതായി അവകാശപ്പെട്ടുള്ള ബലുചിസ്ഥാനുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ വ്യാപകമാവുകയാണ്.
ബലുചിസ്ഥാന്റെ 85 ശതമാനവും സ്വതന്ത്രമായതായും പുതിയ ദേശീയഗാനവും ദേശിയ പതാകയും കറന്‍സിയും പുറത്തിറക്കിയതായി പോരാളികള്‍ അവകാശപ്പെട്ടു.
ബലൂചി ഫലൂസ് എന്നാണ് പുതിയ കറന്‍സിയുടെ പേര്. മേഖലയിലെ പ്രകൃതിദത്തമായ ഖനന സമ്പത്തിന്റെ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായി പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണ്ണം, ചെമ്പ് ഖനികള്‍ക്ക് പുറമെ, സജീവമായ 150-ലധികം പ്രകൃതിവാതക പാടങ്ങളുടേയും 1,200 കല്‍ക്കരി ഖനികളുടെയും അധികാരം ഇനി റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

