പിഎംശ്രീ: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കെ.സിയുടെ പ്രതികരണം

പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കെ.സി വേണുഗോപാല്‍ എം.പി. പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്നും, ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാടിന് എതിരെ ആയിരുന്നു കെ.സിയുടെ പ്രതികരണം.

പദ്ധതി നഷ്ടപ്പെടുത്തിയാല്‍ ആയിരക്കണക്കിന് കോടി നഷ്ടപ്പെടാന്‍ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കാണെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. മധ്യപ്രദേശിന് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് പിഎം ശ്രീയിലൂടെ കിട്ടിയത് 700 കോടി രൂപ മാത്രമാണ്. കര്‍ണാടകയ്ക്ക് കിട്ടിയത് 238 കോടി രൂപയാണെന്നും കെ.സി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ല. ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.