സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരയിലും കടലിലും ന്യൂനമര്‍ദ്ദം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിനും മധ്യപ്രദേശിന് മുകളിലുമായാണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നാളെ കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.