പിഎംശ്രീ അറബിക്കടലില്ല, അഴുക്കുചാലില്‍ വലിച്ചെറിയണമെന്ന് കെഎം ഷാജി

പിഎംശ്രീ പദ്ധതി നടപ്പാക്കില്ലെന്ന നിലപാടിലുറച്ച് മുസ്ലിം ലീഗ്. അധികാരം ലഭിച്ചതുകൊണ്ട് പിഎംശ്രീ അറബിക്കടലില്ല, അതിനപ്പുറം ഒരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ അതില്‍ വലിച്ചെറിയണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജി പറഞ്ഞു.

എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞാന്‍ അത് മാറ്റാനും പോകുന്ന ആളല്ല. എന്റെ വ്യക്തിപരമായ അഭിപ്രായം അതുതന്നെയാണ്. ഞാന്‍ ഏറ്റെടുത്ത വകുപ്പുമായി ബന്ധപ്പെട്ട കാര്യമല്ല അത്. ഒരു മന്ത്രിയായി കഴിഞ്ഞാല്‍ ആ വകുപ്പിലെ കാര്യങ്ങള്‍ മാത്രമേ പറയാന്‍ പാടുള്ളൂ എന്നില്ലല്ലോ. ഞാന്‍ പറഞ്ഞത് രാഷ്ട്രീയമാണ് എന്നും മന്ത്രി കെഎം ഷാജി പറഞ്ഞു.