Kerala CM Pinarayi Vijayan will meet PM Modi and other Central Ministers in Delhi
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഡല്‍ഹിക്ക്. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം.
കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യും.വികസന പദ്ധതികള്‍ക്കായി മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും.
കൊറോണ വാക്സീന് ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങളും ചര്‍ച്ചാവിഷയമാകും. എം.പി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. നാളെയാകും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. ഭരണതുടര്‍ച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നത്.