കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. തലസ്ഥാന നഗരത്തിലെ പല പ്രധാന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ന്യൂനമര്‍ദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ 128 മില്ലി ലിറ്റര്‍ മഴ രേഖപ്പെടുത്തി. …

Read More

50% ത്തിലധികം ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നടപടികള്‍ ആവശ്യം: മുഖ്യമന്ത്രി

എറണാകുളം: അന്‍പതു ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ പഞ്ചായത്തുകളില്‍ …

Read More

ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദമകറ്റാന്‍ ചിരിയിലൂടെ കുട്ടിപ്പോലീസ്

കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മൂലമുള്ള ഒറ്റപ്പെടലും പിരിമുറുക്കവും സമ്മര്‍ദ്ദങ്ങളും അതിജീവിക്കുന്നതിന് കുട്ടികളെ സഹായിക്കാന്‍ ചിരിയുമായെത്തുകയാണ് ജില്ലയിലെ കുട്ടിപ്പൊലീസ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ചിരി പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിലും തുടങ്ങി. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ഈ പദ്ധതിയിലൂടെ ആശ്വാസം …

Read More

റിസൈലന്റ് കേരള വികസന പദ്ധതിക്ക് 250 മില്യണ്‍ യു. എസ് ഡോളറിന്റെ സഹായം

റീബില്‍ഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റേയും 250 മില്യണ്‍ യു. എസ് ഡോളര്‍ സഹായം ലഭിക്കും. ഇതുസംബന്ധിച്ച് ലോകബാങ്ക്, എ. ഐ. ഐ. ബി, കേന്ദ്ര സര്‍ക്കാര്‍, …

Read More

കോവിഡ് വ്യാപനം; ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി കണ്‍സ്യൂമര്‍ഫെഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ആലപ്പുഴ റീജിയണിന്രെ നേതൃത്വത്തിലാണ് വിപണിയില്‍ ഇടപെടുന്നത്. ആലപ്പുഴ റീജിയണിന് കീഴിലുള്ള എല്ലാ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും നീതി …

Read More

ഇ-സഞ്ജീവനി: ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം

തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ …

Read More

സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച …

Read More

മിനി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാര്യമായ ഫലം നൽകുന്നില്ല, മെയ് 8 മുതൽ 16 വരെ ലോക്ക്ഡൗൺ

കോവിഡ് രണ്ടാം തരംഗ വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ക്ഡൗൺ നിയന്ത്രണത്തിൽ കാര്യമായ ഫലം കാണുന്നില്ല എന്ന പോലീസ് …

Read More

ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം

ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്. നഗരത്തിലുടനീളം സർവീസ് നടത്തുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി സർവീസ് സ്റ്റാഫിന് കോവിഡ് പരിശോധന നിർബന്ധമാക്കുമെന്നും കോവിഡ് പരിശോധന നടത്താൻ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദേശം …

Read More

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായും ഓക്സിജൻ വിതരണവുമായും ബന്ധപ്പെട്ട് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ ധാരാളം പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. …

Read More