തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയതികളിൽ രണ്ടുഘട്ടമായാണ് പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 നും രാവിലെ 7 മുതൽ വൈകുന്നേരം …

Read More

സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ ഡി ജി പി നിർദേശം നൽകി

ദില്ലിയിലെ സ്ഫോടന പരമ്പരയുടെ പശ്ഛാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പൊലീസിന് നിർദേശം നൽകി. ജനബാഹുല്യം കൂടുതലുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ …

Read More

മിന്നും പ്രകടനവുമായി സംസ്ഥാന പൊതുമേഖേല;27 സ്ഥാപനങ്ങൾ ലാഭത്തിൽ

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക്. ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. …

Read More

അമൃത് യോഗത്തിൽ പുതിയ പദ്ധതികൾക്ക് അനുമതി

ചീഫ്സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തദ്ദേശ തലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായി. ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ അമൃത്-1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിരവധി …

Read More

മുൻഗണനാ റേഷൻ കാർഡുകൾ 6.5 ലക്ഷം കടന്നു

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ അർഹരായവർക്ക് ലഭ്യമാക്കി. 28,300 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം ഈ മാസം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കാർഡ് തരം മാറ്റുന്നതിന് നവംബർ …

Read More

ഭിന്നശേഷി ലോട്ടറി ഏജൻ്റുമാർക്ക് ധനസഹായം; ഒന്നാം ഘട്ടത്തിൽ 200 പേർക്ക് 10 ലക്ഷം രൂപ അനുവദിച്ചു

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻറുമാർക്കു 5,000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകരിൽ നിന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുത്ത 200 ലോട്ടറി ഏജൻറുമാർക്കായി 10,00,000 രൂപ ധനസഹായം അനുവദിച്ചു. ഏറെ …

Read More

സംസ്ഥാന വനിതാ വികസന കോർപറേഷന് 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ ധനകാര്യ കോർപറേഷനുകളിൽ നിന്നും വായ്പ്പയെടുക്കുന്നതിനായി 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ …

Read More

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: വനം വകുപ്പിന്റെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് വനം വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിക്കും. മണ്ഡല- മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. …

Read More

സി.എം. വിത്ത് മി: തിരുമുല്ലവാരം ഡിബിഎൽപി സ്‌കൂളിന്റെ 15 വർഷത്തെ ആവശ്യത്തിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം

തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന തിരുമുല്ലവാരം ഡി.ബി.എൽ.പി. സ്‌കൂളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന 15 വർഷത്തെ സ്‌കൂൾ അധികൃതരുടെ ആവശ്യത്തിന് പരിഹാരം.  സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ …

Read More