ബാലസുരക്ഷിത കേരളം: ഏകദിന ശില്പശാലയ്ക്ക് തുടക്കമായി

വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ബാലസുരക്ഷിത കേരളം’ ഏകദിന ശില്പശാല മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ബാലസുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ‘ബാലസുരക്ഷിത കേരളം’ കർമ്മപദ്ധതിയിലൂടെ പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ കുട്ടികളുടെ സുരക്ഷ …

Read More

79-ാം സ്വാതന്ത്ര്യദിനഘോഷ പരിപാടികൾ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

ജാതി-മത വേർതിരിവുകൾക്കതീതമായി മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഇന്ത്യ എന്ന വികാരത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 79 -ാം സ്വാതന്ത്യദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ …

Read More

സ്വാതന്ത്ര്യദിനാഘോഷം: രാജ്ഭവനിൽ ഗവർണർ വിരുന്നൊരുക്കി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വൈകിട്ട് രാജ്ഭവനിൽ വിരുന്നൊരുക്കി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, സംഗീതജ്ഞ ഡോ.ഓമനക്കുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, കര-നാവിക-വ്യോമ സേനാ …

Read More

ഇ-മാലിന്യശേഖരണത്തിന് മികച്ച തുടക്കം

സംസ്ഥാനത്തെ നഗരസഭകളിൽ ഹരിതകർമസേന തുടക്കം കുറിച്ച ഇ-മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33945 കിലോ ഇ-മാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഇ-മാലിന്യം ശേഖരിച്ചത് – 12261 കിലോ.  ഇ-മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറുമ്പോൾ വരുമാനവും ലഭിക്കുന്നു. അപകടകരമല്ലാത്ത …

Read More

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി’ – സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്. മുരുകരാജിന് ഗംഭീര ഓണസമ്മാനമാണ് ഇത്തവണ സർക്കാർ …

Read More

എല്ലാവരും തുല്യരായി ജീവിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം ഊർജ്ജം പകരട്ടെ: മുഖ്യമന്ത്രി

സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിൻ്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്.പ്രാദേശികവും ഭാഷാപരവും സമുദായികപരവുമായ വൈവിധ്യങ്ങളുടെ കലവറയാണ് ഈ …

Read More

തദ്ദേശസ്ഥാപന വാർഡ് പുനർവിഭജനപ്രക്രിയ പൂർത്തിയായി ജില്ലാപഞ്ചായത്ത് വാർഡ് : അന്തിമവിജ്ഞാപനമായി

14 ജില്ലാപഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനംസംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയപ്രക്രിയ പൂർത്തിയായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനും വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാരായ ഡോ.രത്തൻ യു ഖേൽക്കർ, കെ.ബിജു, എസ്.ഹരികിഷോർ, ഡോ.കെ.വാസുകി എന്നിവർ …

Read More

സംസ്ഥാനത്ത് കൂടുതൽ എ.ഐ. സ്മാർട്ട് ഫെൻസുകൾ സ്ഥാപിക്കും

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കൂടുതൽ എ.ഐ. സ്മാർട്ട് ഫെൻസുകൾ  സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് എ.ഐ സ്മാർട്ട് ഫെൻസിംഗ് നടത്തുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു. കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് …

Read More

കെ.എസ്.എഫ്.ഇക്ക് ഒരു ലക്ഷം കോടി വിറ്റുവരവ്; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കെ.എസ്.എഫ്.ഇ. ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് …

Read More

കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

തലശ്ശേരി നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ചടങ്ങിൽ സാംസാരിക്കവേ …

Read More