ഇന്ത്യന്‍ താരങ്ങളെ എണീറ്റുനിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Come, let us all #Cheer4India! : PM Narendra Modi 

ടോക്യോ: ടോക്യോയില്‍ തിരിതെളിഞ്ഞ 32-ാം ഒളിംപിക്‌സ് ആഘോഷങ്ങള്‍ ടി.വിയില്‍ വീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്നീട് വിവിധ രാജ്യങ്ങളിലെ അത്‌ലറ്റുകളുടെ മാര്‍ച്ച് ആരംഭിച്ചു. ഇന്ത്യന്‍ ടീം അംഗങ്ങളുടെ മാര്‍ച്ച് എത്തിയപ്പോള്‍ കസേരയില്‍നിന്ന് എഴുന്നേറ്റ് കയ്യടിച്ച് പ്രധാനമന്ത്രി പ്രോത്സാഹനങ്ങളും ആശംസകളും അറിയിച്ചു.

മേരികോമും മന്‍പ്രീത് സിംഗുമാണ് ഇന്ത്യന്‍ പതാക ഏന്തി മുന്നില്‍ നടന്നത്. 25ഓളം അത്‌ലറ്റുകള്‍ ചടങ്ങില്‍ പങ്കെടുത്തു.