മൈസൂര്‍: പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമ ചിത്രീകരണത്തിന് എതിരെ പ്രതിഷേധവുമായി മൈസൂര്‍ മഹാരാജാസ് കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും. മൈസൂരു സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജില്‍ ഞായറാഴ്ച ആരംഭിച്ച സിനിമ ഷൂട്ടിങ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടര്‍ന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സര്‍വ്വകലാശാല പണം വാങ്ങി സിനിമാ ഷൂട്ടിങിന് അനുമതി നല്‍കുന്നത് സാധാരണ സംഭവമാണ്.
കോടതി രംഗമാണ് കോളേജില്‍ ചിത്രീകരിക്കുന്നത്. പ്രവൃത്തി ദിനത്തില്‍ ഷൂട്ടിങിന് അനുമതി നല്‍കിയതിന് എതിരെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ പ്രതികരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല. കോളേജില്‍ വിവിധ ഭാഷകളിലുള്ള സിനിമ ഷൂട്ടിങ് സാധാരണമാണ്.

