സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍, ടെക്‌നോളജി കമ്പനികള്‍, കോ വര്‍ക്കിംഗ് സ്‌പെയിസുകള്‍ എന്നിവയെ സര്‍ക്കാരിന്റെ ഐ.ടി പാര്‍ക്കുകളുമായി അഫിലിയേറ്റ് ചെയ്യാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇതോടെ സര്‍ക്കാര്‍ പാര്‍ക്കുകള്‍ക്ക് പുറത്തുള്ള സ്ഥാപനങ്ങളും ഔദ്യോഗിക കേരള ഐ.ടി ശൃംഖലയുടെ ഭാഗമാകും. കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നീ സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളുടെ സി.ഇ.ഒമാര്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
നിശ്ചിതകാലയളവില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കുന്ന അഫിലിയേറ്റഡ് സ്ഥാപനങ്ങളെ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം വിഭാഗങ്ങളായി തിരിച്ച് ആനുകൂല്യങ്ങള്‍ നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ടെക്‌നോപാര്‍ക്കിലും ആലപ്പുഴ, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകള്‍ ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് ജില്ലകള്‍ സൈബര്‍ പാര്‍ക്കിലും അഫിലിയേറ്റ് ചെയ്യണം

