സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതാണ് വൈദ്യുതി ഉപഭോഗ നിരക്കില്‍ കുത്തനെ വര്‍ധനവ് ഉണ്ടായത്. വരും ദിവസങ്ങളില്‍ വേനല്‍മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴയുടെ വരവ് വൈദ്യുതി ഉപഭോഗ വര്‍ധനവിന് താല്‍ക്കാലിക ആശ്വാസം നല്‍കുമെന്ന പ്രതീക്ഷയും വിദഗ്ധര്‍ പങ്കുവെയ്ക്കുന്നു.