കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയെന്ന് സൂചന

കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് വ്യക്തമാക്കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുമ്പോഴാണ് ടുഡേയ്സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യത്യസ്ത സൂചന നല്‍കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോഴും എന്‍.ഡി.എ നിര്‍ണായക ശക്തിയാകുന്ന തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് എക്‌സിറ്റ് പോള്‍ ഫലം മുന്നോട്ടുവയ്ക്കുന്നത്.

പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം യു.ഡി.എഫിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും എല്‍.ഡി.എഫിന്റെ സാദ്ധ്യതയും തള്ളിക്കളയുന്നില്ല. യു.ഡി.എഫ് 60 മുതല്‍ 78 സീറ്റുകളും എല്‍.ഡി.എഫ് 55 മുതല്‍ 73 വരെ സീറ്റുകളും നേടുന്നതിനുള്ള സാധ്യതയ്‌ക്കൊപ്പം എന്‍.ഡി.എ 3 മുതല്‍ 11 സീറ്റുകള്‍ വരെ നേടാമെന്നാണ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ തൂക്കുസഭയാവും വരുക.