തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടന് വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെയുടെ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ രൂപീകരണ ആവശ്യമുന്നയിച്ച് പാര്‍ട്ടി സമര്‍പ്പിച്ച കത്ത് ഗവര്‍ണര്‍ തള്ളി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ 118 എം.എല്‍.എമാരുടെ പിന്തുണയില്ലായെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി. നിലവില്‍ 113 എം.എല്‍.എമാരുടെ പിന്തുണയാണ് ടി.വി.കെയ്ക്ക് ഉള്ളത്.
രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച വിജയ് ഇരുമണ്ഡലങ്ങളിലും വിജയിച്ചിരുന്നു. ഒരു മണ്ഡലത്തില്‍ നിന്നും അദ്ദേഹം രാജിവയ്ക്കുന്നതോടെ നഷ്ടമാകുന്ന എം.എല്‍.എ ഉള്‍പ്പടെ ആറ് പേരുടെ പിന്തുണകൂടി ലഭിച്ചാലേ ടി.വി.കെയ്ക്ക് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകൂ. സ്വതന്ത്രര്‍ അടക്കമുള്ളവരുടെ പിന്തുണ ഈ അവസരത്തില്‍ പാര്‍ട്ടി തേടുന്നതായാണ് സൂചന.

