പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് എല്‍.ഡി.എഫ് പിണറായി വിജയനെ പരിഗണിക്കുന്നതായി സൂചന. പിണറായിക്ക് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതായും പ്രതിപക്ഷ നേതാവാകാന്‍ പിണറായി വിജയന് വിസമ്മതിച്ചാല്മാത്രം മറ്റൊരാളെ കണ്ടെത്താമെന്നുമുള്ള നിലപാടിലാണ് എല്‍.ഡി.എഫ് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പിണറായി വിജയന് പ്രതിപക്ഷ സ്ഥാനം സ്വീകരിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നുമാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. പ്രതിപക്ഷ ഉപനേതാവായി കെ.എന്‍ ബാലഗോപാലിന്റെ പേരും പരിഗണനയിലുണ്ട്.

