സംസാഥാനത്ത് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലകളില്‍ യാതൊരുവിധ നിബന്ധനകളും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംസ്ഥാനത്തെ ഏത് പ്രദേശത്തും എയിംസിനായി സ്ഥലം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി നീണ്ടുപോകുന്ന എയിംസ് പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. കേരളത്തിലെ പല ജില്ലകളിലും എയിംസിന് ആവശ്യമായ ഭൂമി ലഭ്യമാണ്. പദ്ധതി കേരളത്തില്‍ വരണമെന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, അതിനായി പ്രത്യേക നിബന്ധനകളൊന്നും വയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

