ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഇരുപതുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നതായും സൂചനയുണ്ട്. ഡല്‍ഹി മാളവ്യ നഗറിലെ ലെമണ്‍ ഗ്രീന്‍ റസ്‌റ്റൊറന്റിലാണ് അപകടം.
രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടസമയം നിരവധിപ്പേര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. ഹോട്ടലിന്റെ ബെയ്‌സ്‌മെന്റില്‍ നിയമവിരുദ്ധമായി ആളുകളെ താമസിപ്പിച്ചിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായണ് റിപ്പോര്‍ട്ട്.

