കുവൈത്ത് വിമാനത്താവളം ആക്രമിച്ച് ഇറാന്‍

യു.എസും ഇറാനും തമ്മില്‍ തുടരുന്ന യുദ്ധത്തിന് ഇടയില്‍ കുവൈത്ത് വിമാനത്താവളത്തെ ആക്രമിച്ച് ഇറാന്‍. ബുധനാഴ്ച നടന്ന വ്യോമാക്രമണത്തില്‍ കുവൈത്ത് വിമാനത്താവളത്തില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കുവൈത്ത് നിര്‍ത്തിവച്ചു. വിമാന സര്‍വ്വീസുകള്‍ മറ്റ് വിമാനത്തവളങ്ങളിലേയ്ക്ക് തിരിച്ചുവിട്ടു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം സജ്ജമാണെന്ന് കുവൈത്ത് വ്യക്തമാക്കി.