സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനത്തിന് ഇടയില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ പായസം വീണു. ചൂട് പായസമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം സംഘടിപ്പിച്ചിരുന്നു. ബസിന് അകത്ത് നടത്തിയ പായസ വിതരണത്തിന് ഇടയില്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന മന്ത്രിയുടെ തലയില്‍ അബദ്ധത്തില്‍ പായസം വീഴുകയായിരുന്നു. ഉടന്‍ സമീപത്ത് നിന്നിരുന്ന പ്രവര്‍ത്തകര്‍ മന്ത്രിയുടെ തലയും മുഖവും തുടച്ച് വൃത്തിയാക്കി.

