ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ ഏഴ് വയസ്സുകാരനാണ് രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പനിയും വയറിളക്കവും തുടര്‍ന്ന് ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ഈ വര്‍ഷം ഇതുവരെ 135 പേര്‍ക്ക് ഷിഗെല്ല ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ആണ്.