നടി അന്‍സിബയുടെ പരാതിയില്‍ നടന് ടിനി ടോമിന് എതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നടിയുടെ പരാതിയില്‍ ടിനി ടോമിന് എതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്‍സിബ കോടതിയെ സമീപിച്ചത്.
ടിനി ടോം വ്യക്തി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ്, പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇത് വ്യക്തമാക്കി കടവന്ത്ര പോലീസ് എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറി. പരാതിക്ക് അടിസ്ഥാനമായ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നാലെയാണ് അന്‍സിബ കോടതിയെ സമീപിച്ചത്.

