ശബരിമല സ്വര്‍ണകൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കവെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ വിവാദം. ചില നിസാര ശുപാര്‍ശകള്‍ക്ക് വന്നതാണെന്നാണ് സന്ദര്‍ശന വിഷയത്തില്‍ കടകംപള്ളി പ്രതികരിച്ചത്. എന്നാല്‍ സ്കൂട്ടര്‍ ഓടിച്ചെത്തിയ കടകംപള്ളി ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു സന്ദര്‍ശനം. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. തിരിച്ച് ഇറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് കടകംപള്ളി സംസാരിച്ചുവെങ്കിലും സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ കടകംപള്ളി ഹെല്‍മറ്റ് ഇല്ലാതെ സ്കൂട്ടര്‍ ഓടിക്കുന്ന ദൃശ്യവും പുറത്തുവന്നു. മുന്‍ മന്ത്രിക്ക് എതിരെ ട്രാഫിക് വകുപ്പ് നടപടി സ്വീകരിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

