ഒന്നാം സമ്മാനം 30 കോടി : ഓണം ബംബർ സമ്മാന തുക ഉയർത്തി

ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് സെപ്റ്റംബർ 26 ന് തിരുവനന്തപുരത്ത് നടക്കും.

ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം  ജൂലൈ 17 – ന് മുഖ്യമന്ത്രി വി.ഡി. സതീശൻ   നിർവ്വഹിക്കും.രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്.

ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL

സമ്മാന ഘടനയുടെ പൂർണവിവരങ്ങൾ ചുവടെ.

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേർക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേർക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേർക്ക്

ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്

സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേർക്ക്