സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഉരുളുപൊട്ടി. രണ്ടുപേര്‍ക്ക് ജീവന് നഷ്ടമായതായാണ് റിപ്പോര്‍ട്ട്. റാന്നിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
റാന്നി ടൗണ്‍ പൂര്‍ണമായും മുങ്ങിയ നിലയിലാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും പത്ത് അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

