സ്‌പെയ്ന്‍ ശാന്തമാകുന്നു: അഭയാര്‍ത്ഥികള്‍ ഭൂരിഭാഗത്തെയും സര്‍ക്കാര്‍ മൊറോക്കയിലേയ്ക്ക് മടക്കി അയച്ചു

മൊറോക്കയില്‍ നിന്നും സ്‌പെയിനിലേയ്ക്ക് അതിര്‍ത്തിമാര്‍ഗം അഭയാര്‍ത്ഥികള്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ ട്വിസ്റ്റ്. രാജ്യത്തേയ്ക്ക് കടന്ന അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗത്തെയും സ്വന്തം രാജ്യത്തേയ്ക്ക് മടക്കി അയച്ചതായി സ്‌പെയിന്‍ സര്‍ക്കാര്‍ അറിയിച്ചു.

വടക്കേ ആഫ്രിക്കന്‍ അതിര്‍ത്തിയിലുള്ള സ്പാനിഷ് നഗരമായ സെവൂട്ടയില്‍ വ്യാഴാഴ്ചയാണ് മൊറോക്കയില്‍ നിന്നും കൂട്ടത്തോടെ അഭയാര്‍ത്ഥികള്‍ എത്തിയത്. സെവൂട്ടയിലേക്ക് കടല്‍മാര്‍ഗ്ഗം നീന്തിക്കയറാന്‍ ശ്രമിക്കുന്നതിനിടെ 57 പേര്‍ മങ്ങിമരിച്ചതായണ് കണക്ക്. അതിര്‍ത്തി കടന്നെത്തിയവരില്‍ ഭൂരിഭാഗവും 15-നും 26-നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളാണ്. അതിര്‍ത്തി തുറന്നു എന്ന വ്യാജവാര്‍ത്ത പരന്നതാണ് പെട്ടെന്നുള്ള കടന്നുകയറ്റത്തിന് കാരണമായത്. അഭയാര്‍ഥികളുടെ പ്രവാഹം കൂടിയതോടെ വ്യാപാരികള്‍ കടകള്‍ അടച്ചുപൂട്ടി. ഇതോടെ നഗരത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

പ്രദേശത്ത് എത്തിയ പോലീസും സൈന്യവും അഭയാര്‍ത്ഥികളെ നിയന്ത്രിക്കുകയും, ഇവരെ സ്വന്തം രാജ്യത്തേയ്ക്ക് മടക്കി അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുകയും ചെയ്തു. അറുപതിനായിരത്തോളം അഭയാര്‍ത്ഥികളാണ് മൊറോക്കയില്‍ നിന്നും സ്‌പെയിനിലേയ്ക്ക് എത്തിയത്. ഇതില്‍ 58,000ല്‍ അധികം അഭയാര്‍ത്ഥികളെ മടക്കി അയച്ചതായാണ് കണക്ക്.