തങ്ങളുടെ അംഗങ്ങളെ അജ്ഞാതര്‍ കൊന്നുതള്ളുന്നു: പിന്നില്‍ ഇന്ത്യയെന്ന് ലഷ്‌കര്‍ ഇ തയ്ബ

പാകിസ്ഥാനില്‍ അജ്ഞാതര്‍ തങ്ങളുടെ അനുയായികളെ കൊന്നുതള്ളുന്നതായി വെളിപ്പെടുത്തി തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തയ്ബ. തങ്ങളുടെ മുപ്പതാേളം അംഗങ്ങളെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. പിന്നില്‍ ഇന്ത്യയാണെന്നും സംഘടനയുടെ പേരില്‍ പുറത്തുവന്ന വീഡിയോയില്‍ പറയുന്നു.

ലഷ്‌കര്‍ ഇ തയ്ബയുടെ പ്രവര്‍ത്തകനായ റിസ്വാന്‍ ഹനീഫ് എന്നയാളാണ് വീഡിയോയില്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലും, പാക് അധീന കാശ്മീരിലും ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൊലപാതകങ്ങള്‍ നടത്തിയത് ഇന്ത്യന്‍ ഏജന്‍സികള്‍. വീഡിയോയിലുള്ളത് റിസ്‌വാന്‍ ഹനീഫ് ആണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിിപ്പോര്‍ട്ടുണ്ട്.