ടെലഗ്രാമിന് പൂട്ടിടാന്‍ ആപ്പിള്‍: ചില രാജ്യങ്ങളില്‍ ആപ്പിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തു

ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് ആപ്പിള്‍ പൂട്ടിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിരവധി രാജ്യങ്ങളില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലഗ്രാം നീക്കം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിവാദങ്ങളില്‍ ടെലഗ്രാം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും നീക്കചെയ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. നേരത്തേ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും ആപ്പ് ലഭിക്കുന്നുണ്ട്.

താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും നിലവില്‍ ടെലഗ്രാമിന് ഇന്ത്യയില്‍ നിരോധനമില്ല. ഇന്ത്യയില്‍ ആപ്പിള്‍ പ്ലേ സ്‌റ്റോറിലും ആണ്‍ഡ്രോയ്ഡ് സ്‌റ്റോറിലും ആപ്പ് ലഭ്യമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ആപ്പിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ടെലഗ്രാം ആപ്പിള്‍ നീക്കിയേക്കുമെന്നാണ് സൂചന.