ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മില്‍: എല്‍ഡിഎഫ് അപ്രസക്തമായെന്ന് കെ സുരേന്ദ്രന്‍

കേരളത്തിലെ രാഷ്ട്രീയ പോരാട്ടം ഇനി യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

സതീശന്‍ സര്‍ക്കാര്‍ പിണറായി സര്‍ക്കാറിന്റെ കാര്‍ബണ്‍ കോപ്പിയാണ്. ബിജെപി പ്രസിഡന്റുമാര്‍ക്കെല്ലാം വ്യത്യസ്തമായ ശൈലിയായിരിക്കും. ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോ എന്ന് പറയേണ്ടത് ഉത്തരവാദിത്വമുള്ളവരാണ്. തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് സംഘടനാ ചുമതല ഉണ്ടായിരുന്നില്ല. ഫണ്ടില്‍ എന്താണ് നടന്നതെന്ന് ആധികാരികമായി പറയാന്‍ കഴിയുക പ്രസിഡണ്ടിനാണ്. പാര്‍ട്ടി പ്രോസസ് തീര്‍ന്നാല്‍ പ്രസിഡണ്ട് തന്നെ എല്ലാം വ്യക്തമാക്കുമെന്നാണ് കരുതുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു