വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം മൂന്ന് പാചകവാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ്. അന്നപൂര്‍ണി സൂപ്പര്‍ സിക്‌സ് എന്ന് പേരിട്ട പദ്ധതിയില്‍ അടുത്തവര്‍ഷം നിലവില്‍വരും. ഒന്നേകാല്‍ കോടിയിലധികം ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പദ്ധതിക്കായി പ്രതിവര്‍ഷം 4000 കോടി രൂപ ചിലവ് വരുമെന്നാണ് കണക്ക്. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതുകൂടാതെ, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സൗജന്യ ബസ് യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്.

