ജനസംഖ്യാ അടിസ്ഥാനത്തില്‍ ജില്ലാ വിഭജനം നടത്തണമെന്ന് മുസ്ലിം ലീഗ്

സംസ്ഥാനത്ത് ജനസംഖ്യ അനുസരിച്ച് എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന് മുസ്ലീം ലീഗ്. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തും, കുറവുള്ള പത്തനംതിട്ടയിലും ഒരേ സൗകര്യങ്ങളാണ് ഉള്ളത്. മലപ്പുറം മാത്രമല്ല, കൂടുതല്‍ ജനസംഖ്യയുള്ള എല്ലാ ജില്ലകളും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കില്‍ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

മൂവാറ്റുപുഴയെ ജില്ലയാക്കുന്ന വിഷയം പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ രൂപീകരണത്തെ കുറിച്ച് പഠിക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മീഷനെ ഉടന്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.