നേപ്പാള്‍ മിന്നല്‍ പ്രളയം: മരണ സംഖ്യ 900 കടന്നു

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 903 ആയി. ഇതുവരെ 4247 പേരെ കാണാതായി. രക്ഷാ പ്രവര്‍ത്തനം ആറാം ദിനത്തിലേയ്ക്ക് കടക്കുമ്പോഴും നൂറുകണക്കിന് ആളുകള്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കുന്നു.

85 പൗരന്മാരെ നേപ്പാളില്‍ കാണാതായതായി യു.എസ് വ്യക്തമാക്കി. കാണാതായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിലെ തൊഴിലാളികള്‍ അടക്കം നൂറുകണക്കിനുപേര്‍ തുരങ്കങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള രക്ഷാ സംഘങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ടണലില്‍ കുടുങ്ങിക്കിടക്കുന്നവരുടെ നിലവിലെ സ്ഥിതി ഇനിയും വ്യക്തമല്ല.