ഇടുക്കിയില്‍ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇടുക്കിയില്‍ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പൂപപ്ാറയിലെ തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്ത് സ്ഥിരമായി കാട്ടാന ശല്യം ഉള്ളതാണെന്നും നിരന്തരം പരാതികള്‍ ഉന്നയിച്ചുവരുന്നതാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനിടെ നാല്‍പതോളം പേര്‍ എസ്‌റ്റേറ്റില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.